ബി ജി എമ്മിൽ മികച്ച ഫോറൻസിക്..!!! 😍😍😍

ടോവിനോ തോമസ് നായകനായി അഖിൽ പോൾ, അനസ്ഖാൻ എന്നിവർ സംവിധാനം ചെയ്ത ഫോറൻസിക് റിലീസിനായിരിക്കുന്നു. ത്രില്ലർ ചിത്രങ്ങളുടെ പ്രമുഖ ഘടകം എന്ന് പറയത്തക്ക വണ്ണം ചിത്രത്തിന്റെ ബി ജീ എമ്മിനുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തന്നെ ജേക്സ് ബിജോയ് കൊടുത്തിരിക്കുന്ന സ്കോർ പറഞ്ഞറിയിക്കാൻ തക്കവണ്ണം ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ടോവിനോ തോമസും മമ്ത മോഹൻദാസ് എന്നിവരെല്ലാം തങ്ങളുടെ റോളുകൾ മികച്ചതാക്കി. ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദും ഒരു മികച്ച റോൾ കൈകാര്യം ചെയ്തിരിക്കുന്നു.

തുടർച്ചയായി വരുന്ന സൈക്കോ കൊലപാതകങ്ങൾക്ക് പിന്നാലെയുള്ള ഓട്ടം തന്നെയാണ് ചർച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകന് ഒരിക്കലും പ്രെടിക്റ് ചെയ്യാനാകാത്ത വണ്ണം കഥ മുന്നോട്ട് പോകുന്നുണ്ട്. ആവശ്യത്തിന് മാത്രം VFX കൈകാര്യം ചെയ്തിരിക്കുന്നു. മടുപുളവകുന്നതിന് മുൻപേ തുടർച്ചയായി വരുന്ന ട്വിസ്റുകൾ പ്രേക്ഷകരെ പിടിച്ചു നിർത്താൻ സഹായിക്കും. ടെക്നിക്കൽ വൈസ് മികച്ചു നിൽക്കുന്ന നല്ലൊരു ത്രില്ലറാണ്. മുൻപേ പറഞ്ഞത് പോലെ ചിത്രത്തിന്റെ ജീവൻ ബി ജീ എമ്മിലാണ്.
©Sreelal C Ginith