“ആരും കെട്ടിയില്ലെങ്കിൽ നിന്നെ ഞാൻ കെട്ടിക്കോളാം” സുജോ പറഞ്ഞെന്ന് അലക്സാണ്ട്ര

1093

കണ്ണിന് അസുഖം കാരണം ചിലര്‍ വിദഗ്ധചികിത്സയ്ക്കായി പുറത്തു പോയതിനു ശേഷം വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയവരിൽ രണ്ടുപേർ ആയിരുന്നു സുജോയും സാന്‍ഡ്രയും. ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ പഴയ പ്രണയം വീണ്ടും ആവര്‍ത്തിക്കുമോ എന്നറിയാൻ ആരാധകര്‍ക്ക് ഏറെ ആകാംഷയായിരുന്നു.
പക്ഷെ രണ്ടുപേരും രണ്ടു വഴിയ്ക്കായി എന്നതാണ് ആരാധകര്‍ക്ക് വിലയിരുത്താൻ കഴിഞ്ഞത്. തുടക്കത്തില്‍ പ്രണയം നടിച്ച് സുജോ സ്ട്രാറ്റജി പ്ലാന്‍ ചെയ്യുകയായിരുന്നുവെന്ന് സാന്‍ഡ്ര വ്യക്തമാക്കി.

പിന്നീട്‌ ഇരുവരും പരസ്പരം അടുത്തുവെന്നും സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകിയുണ്ടായിരുന്നത് തനിക്കറിയാമായിരുന്നുവെന്നും സാന്‍ഡ്ര പറഞ്ഞു. എന്നാൽ അത് ഇത്രത്തോളം ഡീപ്  ബന്ധമാണെന്നുളളത് തനിക്ക് അറിയില്ലായിരുന്നുവെന്നും സാന്‍ഡ്ര പറഞ്ഞു. കണ്ണിന് അസുഖം മൂലം പുറത്തുപോകേണ്ടി വന്നപ്പോള്‍ ഇതുകൊണ്ട്‌ ആരും തന്നെ കെട്ടിയില്ലെങ്കില്‍ സുജോ കെട്ടിക്കോളാം എന്ന് പറഞ്ഞിരുന്നു എന്ന് കഴിഞ്ഞ ദിവസം സാന്‍ഡ്ര ജസ്ലയോട് പറഞ്ഞു. എന്നാൽ പ്രണയം അഭിനയിക്കാമെന്ന ആശയം ആദ്യം പറഞ്ഞത് സാന്‍ഡ്രയായിരുന്നാണ് സുജോ ഫുക്രുവിനോട് പറഞ്ഞത്. എന്തായാലും പുറത്തുനിന്ന് വന്നവർ എല്ലാം അറിഞ്ഞിട്ടാണോ വന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.