സൂപ്പർ ഡാൻസുമായി ഡിഷ പടാണി..!! ബാഗി 3യിലെ ചിത്രത്തിലെ പുതിയ സോങ്ങ് കാണാം 😍😍😍

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ ഷെറോഫ് ചിത്രം ബാഗി 3 ലെ ഡു യു ലൗ മീ എന്ന ഗാനം പുറത്തിറങ്ങി.ഹോട്ട് ലുക്കിൽ സൂപ്പർ ഡാൻസുമായി എത്തുന്ന ഡിഷ പടാണി തന്നെയാണ് ഈ ഗാനത്തിലെ ഏറ്റവും വലിയ ആകർഷണീയത. ബാഗി സീരിസിലെ മൂന്നാം ചിത്രമായ ബാഗി 3 തമിഴ് ചിത്രം വേട്ടൈയുടെ ഒഫീഷ്യൽ റീമേക്കാണ്.റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.കിടിലൻ ആക്ഷൻസുളള ചിത്രത്തിന്റെ ട്രെയ്‌ലർ ഹിറ്റ് ചാർട്ടിൽ ഉള്‍പ്പെട്ടിട്ടുണ്ട്.അഹമ്മദ് ഖാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം നാദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റെർറ്റൈന്മെന്റും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് നിര്‍വ്വഹിക്കുന്നത്‌.

മാർച്ച് 6 ന് ചിത്രം തീയറ്ററുകളിൽ എത്തും.ഹൃതിക് റോഷനൊപ്പം വാർ എന്ന സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലറിൽ ഒന്നിച്ച ടൈഗർ ബാഗി 3യുമായി എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

Leave a Comment

Your email address will not be published.