“ഇവൾ പോക്കാ.!” ഇത് ഞാൻ കുറേ കേട്ടിട്ടുണ്ട്.. തുറന്നടിച്ച് ശരണ്യ നായർ

1025

ടൊവിനോയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ശരണ്യ നായര്‍. മറഡോണ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശരണ്യ കടന്നുവന്നത്. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത് പ്രളയകാലത്തായതിനാൽ പ്രേക്ഷക ശ്രദ്ധ വേണ്ടത്ര ലഭിച്ചിരുന്നില്ല.
അതിന് ശേഷം വീണ്ടും നായികയായി ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചു. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി താരം നൽകിയ അഭിമുഖമാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. കുട്ടിക്കാലം മുതൽക്കേ തനിക്ക് സിനിമാ നടിയാകാൻ ആണ് ആഗ്രഹം.

കുസാറ്റിൽ പഠനം ആരംഭിച്ചതിനു ശേഷമാണ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയതെന്നും പിന്നീട് അവസരങ്ങൾ ലഭിച്ചുവെന്നും താരം പറഞ്ഞു. താരത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കാര്യം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇവള് പോക്കാ’, ആണ് താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് എന്ന് താരം തുറന്നു പറഞ്ഞു.
സോഷ്യൽ മീഡിയ വഴി താരങ്ങള്‍ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്നത് പുതിയ കാഴ്ചയല്ലെന്നും സുന്ദരിയായ പെൺകുട്ടിയുടെ മുഖത്ത് നോക്കി എങ്ങനെയാണ് അങ്ങനെയൊക്കെ പറയാൻ തോന്നുന്നത് എന്നുമാണ്  ശരണ്യയുടെ മറുപടിയ്ക്ക് അവതാരകൻ പ്രതികരിച്ചത്.