സാരിയിൽ കിടിലൻ ലുക്കിൽ സ്വാസിക ! ഫോട്ടോഷൂട്ട് കാണാം😍😍😍

നടിയും നർത്തകിയും,ടെലിവിഷൻ അവതാരകയുമാണ് സ്വാസിക. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പ്രധാനമായും മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപെട്ടു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം ശ്വസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. സിനിമകൾക്കുപുറമെ, ധാതുപുത്രി, സീത എന്നീ ടിവി സീരിയലുകളിലെ അഭിനയത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തില്‍ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികള്‍ ആരും മറക്കില്ല. ആ ഒരൊറ്റ സിനിമ കൊണ്ട് താരം മലയാളികളുടെ നെഞ്ചിലെ ഇടം പിടിച്ചു.