സൗബിന്റെ നായികയായി റിമ ! ആഷിക് അബു ചിത്രം വരുന്നു.

സൗബിനും റിമയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഷിഖ് അബു ചിത്രം വരുന്നു. ചിത്രത്തിൽ സൗബിന്റെ നായികയാണ് റീമ കല്ലിങ്കൽ വരുന്നത്. മാര്‍ച്ച് അഞ്ചിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കൊച്ചിയാണ് ചിത്രത്തിന്റെ ലൊക്കേഷന. ചിത്രത്തിലെ മറ്റ് താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആഷിക് അബു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ആഷിക് അബുവിന്റെ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്നത്.22 ഫീമെയില്‍ കോട്ടയം, റാണി പത്മിനി, വൈറസ് എന്നീ ആഷിഖ് അബു ചിത്രങ്ങളിൽ റിമ കല്ലിങ്കൽ അഭിനയിച്ചിട്ടുണ്ട്. വൈറസ് എന്ന മലയാള ചിത്രത്തിന് ശേഷം ആഷിക് അബു ഒരുക്കുന്ന ചിത്രമാണിത്.