മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്” പൊട്ടിത്തെറിച്ച് സാമന്ത

1172

തെന്നിന്ത്യൻ താരമായ സാമന്തയ്ക്ക് മലയാളത്തിലും ആരാധകർ അനവധിയാണ്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ത്ത് സംസാരിക്കുന്ന സാമന്തയെയാണ് പ്രേക്ഷകര്‍ക്ക് വിഡിയോയിൽ കാണാന്‍ കഴിയുന്നത്.നിമിഷനേരം കൊണ്ടു തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതാണ് സാമന്ത. ക്ഷേത്രത്തിന്റെ പടികൾ കയറുന്നതിനിടയിൽ ഒരാൾ പിറകിൽ നിന്നും ഓടിവരികയും ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്” എന്ന് സാമന്ത അയാള്‍ക്ക് താക്കീത് നല്‍കി. വീഡിയോ കാണാം.