മലയാള തനിമയിൽ അനുശ്രീയുടെ ഫോട്ടോഷൂട്ട് കാണാം 😍😍😍

581

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അനുശ്രീ. ചിത്രത്തിലെ രാജശ്രീ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് താരം മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നാടന്‍ ലുക്കുകൊണ്ടും ഭാഷാ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും താരം മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. മോഡേണ്‍ ലുക്കിലുളള ഫോട്ടോഷൂട്ടില്‍ നായികമാര്‍ തിളങ്ങുമ്പോള്‍ അനുശ്രീ പരമ്പരാഗത വസ്ത്രധാരണരീതിയിലൂടെയാണ് ആരാധക ഹൃദയം കവരുന്നത്. പട്ടുപാവാടയും, പൂവും ആമ്പല്‍കുളവും ക്ഷേത്രങ്ങളുമെല്ലാം ഈ ഫോട്ടോഷൂട്ടുകളുടെ പശ്ചാത്തലമാണ്. അനുശ്രീ കേന്ദ്രപാത്രങ്ങളിലൊന്നായി എത്തുന്ന പ്രതി പൂവൻകോഴിയിൽ  മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗുരുവായൂര്‍ പത്മനാഭനുമൊത്തുള്ള ചിത്രങ്ങളാണ് ഈയിടെ താരം ആരാധകർക്കുമുൻപിൽ പങ്കുവെച്ചത്. കേരള തനിമ ഉണര്‍ത്തുന്ന നടിയുടെ ഈ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിതിന്‍ നാരായണനാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.