ട്രാൻസ് ഒരു മികച്ച ദൃശ്യാനുഭവം..!! റിവ്യൂ കാണാം

76738

ഫഹദ് ഫാസിൽ നസ്രിയ ദമ്പതികൾ അഭിനയിക്കുന്ന ട്രാൻസ് റിലീസിന് എത്തിയിരിക്കുന്നു .ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം റിലീസ് ആയിരിക്കുന്ന അൻവർ റഷീദ് ചിത്രമാണിത് . ചിത്രത്തിൻറെ പ്രൊഡ്യൂസറും അൻവർ റഷീദ് തന്നെയാണ്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അമൽ നീരദ് ആണ്.

ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത് ഫഹദ് തന്നെയാണ് .ഏറ്റവും മികച്ചത് എന്ത് തരാൻ ഞാൻ കഴിയുമോ അത്രത്തോളം ഫഹദ് കഥാപാത്രത്തിന് അതിന് നൽകിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ,ചെമ്പൻ വിനോദും സൗബിനും എല്ലാം അവരവരുടെ റോളുകൾ ഭംഗിയുള്ളതാക്കി വിനായകൻ ഒരു സുപ്രധാന വേഷം അധി ഗംഭീരമാക്കി എന്ന് തന്നെ പറയാം.

ശക്തമായ ഒരു തിരക്കഥയുടെ അഭാവം അനുഭവപ്പെടുന്നുണ്ടെങ്കിൽ തന്നെയും പ്രേക്ഷകരോട് പറയാൻ ശ്രമിച്ച ആശയങ്ങൾ അവരിലേക്കെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടതും സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നതും ക്യാമറാ തന്നെയാണ്. അമൽ നീരദ് മലയാള സിനിമയ്ക്ക്‌ നൽകിയ മികച്ച ക്രാഫ്റുകളിൽ ഒന്ന് തന്നെയാണ് ട്രാൻസ്. സുശിൻ ശ്യമിന്‍റെയും ജാക്സൺ വിജയന്റെയും പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റസ്സൂൽ പൂക്കൂട്ടിയാണ്.
കഴിവതും ചിത്രം ഡോൾബിയിൽ ആസ്വദിക്കാൻ ശ്രമിക്കുക.

കോമഡിയുടെ അഭാവവും തിരക്കഥയിലെ പോരായ്മയും ചെറിയ മടുപ്പ് ഉണ്ടാക്കുന്നുണ്ട് എങ്കിലും ഒരു തവണ കണ്ടാസ്വധിക്കാവുന്ന മികച്ച ദൃശ്യാനുഭവമാണ് ട്രാൻസ്.
©Sreelal