കേരള മുഖ്യമന്ത്രിയായി മമ്മുട്ടി..! വൺ ടീസർ-2 കാണാം 😍😍😍

4559

മെഗാസ്റ്റാർ മമ്മൂട്ടി നായകവേഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. ഈ ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെക്കുന്നത്. പൂർണ്ണമായും കേരള രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് വൺ. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിൽ നിയമസഭയിലെ രംഗങ്ങൾ ചിത്രീകരിക്കുന്നത് ഏത് രീതിയിലായിരിക്കും എന്നത് ഏവരുടെയും മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു സംശയമാണ്. ഇതിനുള്ള ഉത്തരമായി ഇപ്പോൾ ചിത്രീകരണത്തിനുവേണ്ടി നിയമസഭ തുറന്നു കൊടുത്തിരിക്കുകയാണ്. രാഷ്ട്രീയ അധികായന്മാർ അരങ്ങു വാണിരുന്ന കേരളത്തിന്റെ പഴയ നിയമസഭ മമ്മൂക്കയുടെ ചിത്രത്തിനായി ആദ്യമായും അവസാനമായും തുറന്നു കൊടുക്കുമ്പോൾ മലയാള സിനിമ ചരിത്രത്തിലെയും കേരള രാഷ്ട്രീയ ചരിത്രത്തിലെയും ആദ്യ സംഭവമായി മാറുകയാണ്.