ട്രാൻസിന്റെ കിടിലൻ ട്രെയ്‌ലർ കാണാം 😍😍😍

ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാന രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ അധികം വാർത്ത പ്രാധാന്യം നേടിയിരുന്നു. 2012ൽ ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷം കഴിഞ്ഞ് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായാണ് ട്രൻസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഫെബ്രുവരി 20ന് ചിത്രം തിയറ്ററുകളിൽ എത്തും.അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ഇതിനോടകം ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് ആയി.