ശരീരത്തിൽ തൊടണമെങ്കിൽ സമ്മതം വേണം..!! രമ്യയുടെ Unhide ഷോർട്ട് ഫിലിം കാണാം 😍😍😍

3665

മലയാളികളുടെ പ്രിയനടിയായ രമ്യ നമ്പീശസം വിധാനം ചെയ്ത ഹ്രസ്വചിത്രം ‘അണ്‍ഹൈഡ്’ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍,വിജയ് സേതുപതി,കാര്‍ത്തിക്സു ബ്ബരാജ് എന്നിവരുടെ  സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രമേയം സ്ത്രീ പുരുഷ സമത്വമാണ്.ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടി കഴിഞ്ഞു. അഭിനേത്രിയായും ഗായികയായും മലയാളത്തില്‍ തിളങ്ങുന്ന താരമാണ് രമ്യ നമ്പീശന്‍.ഇപ്പോഴിതാ സംവിധായികയായും പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ്.മലയാള സിനിമ മേഖലയിൽ നിന്നും നിരവധി പേര്‍ താരത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.മൂന്ന് മിനുറ്റുകൊണ്ട് നല്ലൊരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞു.

മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഈ ചിത്രത്തിനു ലഭിച്ചത്.രമ്യ നമ്പീശനും,ശ്രിത ശിവദാസുമാണ് ഈ ഹൃസ്വ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.ബദ്രി വെങ്കടേഷ് സംഭാഷണവും ഛായാഗ്രഹണം നീല്‍ ഡിക്കുണയും നിര്‍വ്വഹിച്ചിരിക്കുന്നു.സംഗീതം നിർവഹിച്ചിരിയ്ക്കുന്നത് രാഹുല്‍ സുബ്രമണ്യനാണ്.