2020 ഫിലിം ഫെയർ അവാർഡ് ചടങ്ങ് ഗുവാഹത്തിയിൽവെച്ചാണ് നടന്നത്. നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇത്തവണത്തെ മികച്ച സിനിമയായി ഗല്ലി ബോയ് ജനങ്ങൾ തിരഞ്ഞെടുത്തു. ഗല്ലി ബോയുടെ സംവിധായക സോയ അഖ്താർ മികച്ച സംവിധായികയും. രൺവീർ സിംഗിനെ മികച്ച നടനായി ജനങ്ങൾ തിരഞ്ഞെടുത്തപ്പോൾ അലിയ ഭട്ട് മികച്ച നടിയായും അവാർഡ് നേടി. ആയുഷ്മാൻ ഖർറാന മികച്ച നടന്റെയും, തപ്സി പന്നു- ഭൂമി പെദ്നേക്കർ എന്നിവർ മികച്ച നടിമാരുടെയും ക്രിട്ടിക്സ് അവാർഡുകൾ നേടിയെടുത്തു.
അവാർഡ് ഷോയിൽ പങ്കെടുക്കുമ്പോൾ ആരാധകർ ശ്രദ്ധിക്കുന്നത് താരങ്ങളുടെ വസ്ത്രധാരണരീതിയാണ്. ഏത് തരത്തിലുള്ള വസ്ത്രമാണ് ധരിച്ചതെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
Photo courtesy: Film fare