അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് അഞ്ജലി അമീര്‍. ഒരു ട്രാന്സ്വുമണ് എന്ന നിലയില്‍ താരം ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. മലയാളം ബിഗ് ബോസ് സീസണ് 1 ലെ അംഗമായിരുന്നു അഞ്ജലി അമീര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഞ്ജലി തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ദുബായില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പൊൾ സോഷ്യല്‍ മീഡിയയില്‍ കീഴടക്കിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ താരത്തിന്റെ കാമുകനുമായുള്ള വേര്പെടലിനെപ്പറ്റിയും സോഷ്യല്‍ മീഡിയ ലൈവിലെത്തി താന്‍ നേരിട്ട ദുരവസ്ഥയെക്കുറിച്ചും അഞ്ജലി വെളിപ്പെടുത്തിയിരുന്നു.ജംഷീറില്‍ നിന്നും അഞ്ജലിയിലേക്ക് എത്തിയതിന്റെ കാരണം സ്ക്കൂള് കാലത്തുണ്ടായിരുന്ന ഒരാളുമായുളള പ്രണയം ആയിരുന്നെന്നും ആ ബന്ധം പിന്നീട് പിരിഞ്ഞു എന്നും അയാൾ ഇപ്പോഴും സിംഗിളായി തുടരുകയാണെന്നും താരം പറഞ്ഞിരുന്നു. അയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണെന്ന് വെളിപ്പെടുത്തിയ താരം അദ്ദേഹത്തെ കാണാൻ വേണ്ടിയാണോ ദുബായിലേക്ക് പോയതെന്നാണ് ഇപ്പൊൾ ആരാധകര്‍ ചോദിക്കുന്നത്.