വരനെ ആവശ്യമുണ്ടോ..! കല്യാണിയോട് ചോദ്യവുമായി ആരാധകർ😍😍😍

417

മലയാള സിനിമയിലെ പ്രഗല്‍ഭ സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഈ ചിത്രം മികച്ച അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച അഭിപ്രായത്തോടെ ചിത്രം മുന്നേറുമ്പോള്‍ കല്യാണിയ്ക്ക് മലയാളത്തില്‍ നിരവധി ആരാധകരെയും ലഭിക്കുകയാണ്. കല്യാണി ആദ്യമായി മലയാളത്തില്‍ നായിക വേഷം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.കല്യാണിയുടെ അടുത്ത ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. തെന്നിന്ത്യൻ സൂപ്പര്താരങ്ങളുടെ നായികയായെത്തിയ താരത്തിന് ലഭിച്ച അതേ പിന്തുണ തന്നെയാണ് മലയാളത്തിലും ലഭിച്ചിരിക്കുന്നത്. വരനെ ആവശ്യമുണ്ടോ എന്ന ചോദ്യവുമായാണ് സോഷ്യൽ മീഡിയയിലൂടെ പലരും താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.