പ്രായത്തിന്റേയോ ഭാഷയുടെയോ അതിർവരമ്പുകൾ ഇല്ലാതെ ലോകമെമ്പാടുമുള്ളവർ പ്രണയം ആഘോഷിക്കുന്ന ദിവസമാണ് വാലന്റൈൻസ് ഡേ. ഏറ്റവും മനോഹരമായ ഈ ദിവസത്തെ വരവേൽക്കുവാനായി ചുവപ്പിൽ തിളങ്ങിയെത്തിയ നടി പ്രയാഗ മാർട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ നിറഞ്ഞിരിക്കുന്നത്. ചുവന്ന ഇൻഡോ–വെസ്റ്റേൺ കുർത്ത ധരിച്ചാണ് താരം എത്തിയത്. തിരമാല സദൃശ്യത്തോടെയുളള താരത്തിന്റെ മുടിയിഴകൾ ഈ അഴകിന് കൂടുതൽ മിഴിവേകാൻ സഹായിച്ചു. ബാലനടിയായി അരങ്ങേറ്റം കുറിച്ച പ്രയാഗയ്ക്ക് തന്റെ കരിയർ തന്നെ മാറ്റിമറിയ്ക്കാൻ കഴിഞ്ഞത് മിസ്കിന്റെ സംവിധാനത്തിൽ ഒരുക്കിയ പിശാശ് എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പ്രയാഗ നായികയായി അരങ്ങേറ്റം കുറിച്ചു.