പുതിയ ലുക്കിൽ മീന ..!!! താരത്തിന്റെ പുതിയ ഫോട്ടോഷൂട് കാണാം 😍😍😍

മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് എന്ന തെന്നിന്ത്യന്‍ താരം അറിയപ്പെടുന്നത്. തമിഴ് ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ ആരംഭം. തുടർന്ന് ഒട്ടുമിക്ക എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ ചിത്രങ്ങൾ മലയാളത്തില്‍ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് മീന കാഴ്ച വെച്ചിരിക്കുന്നത്. ഷൈലോക്കിൽ ആവശ്യത്തിലേറെ വണ്ണമുണ്ടായിരുന്ന മീനയുടെ പുതിയ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീനയുടെ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിരിയ്ക്കുകയാണ് പ്രേക്ഷകർ.നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ സിനിമാജീവിതം ആരംഭിച്ചത്. ശിവാജി ഗണേശനായിരുന്നു ആ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ അവരെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയാണുണ്ടായത്. ഒരു ഇതിഹാസ നടൻ തന്നെ കണ്ടെത്തിയതിൽ  അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറഞ്ഞിട്ടുണ്ട്‌.