സോഷ്യൽ മീഡിയയിൽ തരംഗമായ പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ കാണാം 😍😍😍

യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അതിനോടകം തന്നെ പൃഥ്വിരാജിന്റെ താടി ലുക്കും മെലിഞ്ഞ ശരീരവും ഏറെ ചർച്ചയായിരിയ്ക്കുകയാണ് ആരാധകർ. ഇതിനിടെയാണ് സ്യൂട്ട് അണിഞ്ഞ പൃഥ്വിരാജിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായത്. സൗദിയിൽ നടന്ന പ്രവാസലോകം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും. ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിയ്ക്കുകയാണ്. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി തുടരുകയാണ്. പൃഥ്വിരാജ് ബിജു മേനോനോടൊപ്പം അനാര്‍ക്കലി എന്ന സിനിമയ്ക്ക് ശേഷം  വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രത്തിന് അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.