ആദ്യ പന്തിൽ ബൗണ്ടറി !! വർഷങ്ങൾക്ക് ശേഷം “ക്രിക്കറ്റ് ദൈവം” ബാറ്റെടുത്തു ! വീഡിയോ കാണാം😍😍😍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് നാലര വർഷത്തിനു ശേഷം വീണ്ടും ക്രീസിൽ ബാറ്റ് വീശി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മെൽബണിൽ നടക്കുന്ന ബുഷ‍്‍ഫയർ ചാരിറ്റി മത്സരത്തിൻെറ ഭാഗമായാണ് സച്ചിൻ ക്രീസിൽ ഇറങ്ങിയത്. ഓസീസ് വനിതാ ക്രിക്കറ്റ് താരം എലിസെ പെറിയാണ് സച്ചിനെതിരെ അദ്യം പന്ത് എറിഞ്ഞത്.നേരിട്ട ആദ്യ പന്ത് തന്നെ സച്ചിൻ ലെഗ് സൈഡിൽ ബൗണ്ടറി നേടുകയും ചെയ്തു. കവർ ഡ്രൈവും സ്ട്രെയിറ്റ് ഡ്രൈവും സ്ക്വയർ കട്ടും ഓക്കെയായുറ് സച്ചിൻ കളം നിറഞ്ഞു. അതോടെ ആരാധകരും ഏറെ ആവേശത്തിലായി. സച്ചിൻ ബാറ്റ് ചെയ്ത ഒരു ഓവറിലെ നാല് പന്ത് എലിസയാണ് എറിഞ്ഞത്. അന്നബെൽ സതർലണ്ടും അവസാനത്തെ രണ്ട് പന്ത് എറിഞ്ഞു.ബുഷഫയർ ചാരിറ്റി മത്സരത്തിൽ റിക്കി പോണ്ടിംഗ് ന്റെ നേതൃത്വത്തിലുള്ള ടീമും ആദം ഗിൽക്രിസ്റ്റിൻെറ ടീമും തമ്മിൽ ആയിരുന്നു മത്സരം. പോണ്ടിങ് നയിക്കുന്ന ടീമിൻെറ പരിശീലകനാണ് സച്ചിൻ. ഇരുടീമുകളും തമ്മിലുള്ള മത്സരത്തിൻെറ ഇടവേളയിലാണ് സച്ചിൻ ബാറ്റ് ചെയ്യാൻ എത്തിയത്.
വീഡിയോ കാണാം