”എന്താ മോളൂസേ ജാഡയാണോ?” ചിത്രം പങ്കുവച്ച് എസ്തർ അനിൽ !!!

1396

ബാലതാരമായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷകര്‍ക്ക് വളരെ പെട്ടന്ന് തന്നെ ഏറെ പ്രിയങ്കരിയായ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ എസ്തർ തന്റെ വിശേഷങ്ങള്‍ എല്ലാം തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അടുത്തിടെ താരം സാരിയിൽ മോഡേൺ ലുക്കിൽ ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വച്ചിരുന്നു. നിരവധി ചോദ്യങ്ങള്‍ ആയിരുന്നു ഈ ചിത്രങ്ങൾക്ക്-സിനിമയില്‍ വീണ്ടും സജീവമാവുകയാണോ, നായികയായി ഞെട്ടിക്കാന്‍ ഒരുങ്ങുകയാണോ എന്നിങ്ങനെ ചോദ്യങ്ങൾ ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഷെയ്ന്‍ നായകനായ ഓള്‍ എന്ന ചിത്രത്തിലെ എസ്തർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. താരം ഇന്സ്റ്റഗ്രാമില്‍ പുതിയതായി പങ്കുവച്ച ചിത്രങ്ങള്‍ക്ക് നല്‍കിയ കാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പൊൾ വൈറൽ ആവുന്നത്.

”എന്താ മോളൂസേ ജാഡയാണോ?ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം” എന്ന കാപ്ഷൻ എസ്തര്‍ ചിത്രത്തോടൊപ്പം കുറിച്ച്.നിരവധി രസകരമായ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.