സാരിയിൽ കിടിലൻ ലുക്കിൽ ബേബി നയന്‍താര ! ചിത്രങ്ങൾ കാണാം😍😍😍

സൂപ്പര്‍ഹിറ്റ് താരങ്ങളോടൊപ്പം  ബാലതാരമായി അരങ്ങേറ്റം കുറിച്ച നയന്‍താര ചക്രവര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 2006 ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് ബേബി നയന്‍താര സിനിമാലോകത്തേക്ക് കടന്നുവന്നത്. മൂന്നാം വയസ്സില്‍ സിനിമയില്‍ സജീവമായെങ്കിലും  പിന്നീട് വലിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ വിവാഹത്തിനും പൊതുചടങ്ങിലും എത്തുന്ന നയന്‍താരയുടെ പുതിയ മേക്ക് ഓവര്‍ കണ്ട് അല്‍ഭുതപ്പെട്ടിരിയ്ക്കുകയാണ് ആരാധകർ. കുറച്ചുദിവസങ്ങള്ക്ക് മുന്‍പായിരുന്നു നടി ഭാമയുടെ വിവാഹം നടന്നത്. വിവാഹവിരുന്നില്‍ ബേബി നയന്‍താരയും പങ്കെടുത്തിരുന്നു. ഈയടുത്തായിരുന്നു താരം ബേബി നയന്‍താര എന്ന പേരുമാറ്റി നയന്‍താര ചക്രവര്‍ത്തി എന്നാക്കിയത്.സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് നയന്‍താര ഇപ്പോള്‍. സാരിയില്‍ സുന്ദരിയായാണ് വിവാഹത്തിന് എത്തിയത്.സോഷ്യല് മീഡിയയില്‍ വളരെ സജീവമായ താരം താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കുമുൻപിൽ പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചിരുന്നത്. അച്ഛനുറങ്ങാത്ത വീട്, അതിശയന്‍, ക്രേസി ഗോപാലന്‍, ലൗഡ്‌സ്പീക്കര്‍ ,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ നയന്‍താരക്ക് കഴിഞ്ഞിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. കൂടുതൽ ചിത്രങ്ങൾ കാണാം!!