കരിക്ക് വെബ്സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ ഉയര്‍ന്ന വിമര്‍ശനമാണ് ഇപ്പോൾ വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുന്നത്. ഗ്ലാമറസ് വേഷത്തിലുളള ചിത്രമായിരുന്നു അമേയ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ വിമര്‍ശന കമന്റുമായി ഒരു ഫോളോവർ എത്തി. കമന്റ് ഇട്ട ഉടനെ തന്നെ അമേയ മറുപടിയുമായെത്തി. താരത്തിന്റെ ആ മറുപടി കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . ഹെയര്‍ കട്ട് ചെയ്ത് പുതിയ മേക്കോവറില്‍ സ്റ്റൈലിഷ് ലുക്കിലുളള പുതിയ ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയതത്. താരത്തിന്റെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമായ ഒരാളാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്.
മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് അമേയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.