നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർത്ഥിക്കണം; കൊറോണ വൈറസിനെ തുരത്താൻ ഞാൻ ചൈനയിലേക്ക് പോകുന്നു! രാഖി സാവന്ത്

ബോളിവുഡിലെ ഒരു വിവാദ നടിയാണ് രാഖി സാവന്ത്. വിവാദങ്ങളുണ്ടാക്കുന്നതാണ് താരത്തിന് ഇഷ്ടവും. ഇപ്പോഴിതാ ലോകത്തെ ജനങ്ങളെ മുഴുവന്‍ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ തീർക്കാൻ താൻ ചൈന സന്ദർശിക്കാൻ പോകുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് രാഖി പങ്കുവച്ചിരിക്കുന്നത്. ചൈനീസ് തൊപ്പി ധരിച്ച് വിമാനത്തിനുള്ളിലിരുന്നുള്ള ഒരു സെൽഫി വീഡിയോയാണ് താരം ആരാധകര്‍ക്കു മുന്‍പില്‍ പങ്കുവെച്ചത്. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുകയും സഹയാത്രികർക്ക് നേരെ ക്യാമറ തിരിച്ച്  അവരെല്ലാം യോദ്ധാക്കളാണെന്നും എല്ലാവരും ചേര്‍ന്ന് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നുമാണ് താരം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങള്‍ക്കുവേണ്ടി പ്രാർഥിക്കണമെന്നും മറ്റാരെയും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറഞ്ഞു. നാസയിൽ നിന്ന് പ്രത്യേകം ഓഡർ ചെയ്തു വരുത്തിയ മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നുമൊക്കെയായിരുന്നു താരത്തിന്റെ വാദങ്ങൾ. വിവാദങ്ങൾക്കായി കൊറോണയെ കൂട്ടുപിടിച്ച നടിയുടെ രീതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് .