വൈറലായ മസിലളിയന്റെ പെണ്ണും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് കാണാം 😍😍😍

വീടുകളിൽ ചെന്നുള്ള കല്യാണ ക്ഷണവും മറ്റും കുറഞ്ഞുവരുന്ന ഈ കാലത്ത് ഏറെ ശ്രദ്ധേയമായി മാറിയ മറ്റൊന്നാണ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ. ക്രിയാത്മകത കവിഞ്ഞൊഴുകുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്നുതന്നെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നവയാണ്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ മറ്റു ചിലത് കലയുടെയും ഗ്രാമീണതയുടെയും അഴകിന്റേയും സമ്പൂർണതയുടെയും കൃതികളായി മാറുന്നു.പ്രകൃതിയിലേക്ക് തിരിച്ചു പോകുന്ന ഫോട്ടോഷൂട്ടുകൾ, കലയെ നെഞ്ചോട് ചേർത്തു പിടിക്കുന്ന ഫോട്ടോഷൂട്ടുകൾ അങ്ങനെ പല തരത്തിലുള്ള കാഴ്‌ചകൾ ഒപ്പിയെടുക്കുവാൻ ഫോട്ടോഗ്രാഫർമാർ ഇന്ന്  മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഫോട്ടോഷൂട്ടുകൾ കാണാന്‍ കാണികൾക്കും അവസരം ലഭിക്കുന്നു.
ഇത്തരത്തിൽ ഹൃദ്യമായ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത് . ജിമ്മന്റെ കാന്താരി, മസിലളിയന്റെ പെണ്ണ് എന്നൊക്കെ ഇതിനെ പേരിട്ടുവിളിക്കാം. അരുൺ – ആഷിക ദമ്പതികളുടെ കെ എസ് വെഡ്‌ഡിങ് മൂവീസ് ഒപ്പിയെടുത്ത മനോഹര ഫ്രെയിമുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആയിരിക്കുന്നത്.
Photo courtesy:K S Wedding Movies