ഗ്രാമീണ ഭംഗിയിൽ ഒരു പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ട് കാണാം😍😍😍

874

ഫോട്ടോഷൂട്ടുകളുടെ പ്രമേയവും അവതരണവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. പുത്തൻ ആശയങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ഓരോ ഫോട്ടോഷൂട്ടും കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഇന്നോരോരുത്തരും. ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ തന്നെ ശക്തമായ മത്‌സരങ്ങൾ ഇതിനകം നടക്കുന്നുണ്ട്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വേറിട്ടതാക്കാം എന്നാണ് ഫോട്ടോഗ്രാഫി ഗ്രൂപ്പുകളും ദമ്പതികളും ആലോചിക്കുന്നത്. വേറിട്ട് നിൽക്കുന്ന കാഴ്ചകൾ വരുമ്പോഴാണ് ഓരോ ഫോട്ടോഷൂട്ടും വൈറലാകുന്നത്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഈയിടെ ട്രെൻഡിങ്ങായിരിക്കുന്നത്.
അഖിൽ-അഭിരാമി ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഷൂട്ടാണ് പടിയൂരിന്റെ ഗ്രാമീണതയിൽ ഫോട്ടോഗ്രാഫർ ധരുൺ ദാമോദർ പകർത്തിയത്. നൊസ്റ്റാൾജിയ വെഡിങ് മീഡിയക്ക് വേണ്ടിയാണ് ധരുൺ ദാമോദർ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്. ചേറിലും ആറ്റിലും സ്നേഹം കൈമാറുന്ന ഈ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുകയാണ്.

Photo Courtesy: Nostalgia Wedding Media