ഡാൻസിലും കഴിവ് തെളിയിച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ “സിമി” !! ഡാൻസ് വീഡിയോ കാണാം😍😍😍

3282

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഗ്രേസ് ആൻ്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ മികച്ച പ്രകടനം താരത്തിന് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്. അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയിരിയ്ക്കുന്നത്. ഇപ്പോഴിതാ തൻ്റെ നൃത്തപാടവം കാഴ്ചവെച്ച് പ്രേക്ഷകരെ കൈയിലെടുത്തിരിയ്ക്കുകയാണ് ഗ്രേസ്. മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രമായ ഹരികൃഷ്ണൻസിലെ ബേബി ശ്യാമിലി അഭിനയിച്ച മിന്നൽ കൈവള ചാര്‍ത്തി മഴവില്ലൂഞ്ഞാലാടി എന്ന് ആരംഭിക്കുന്ന ഗാനത്തിന് ചുവടുവച്ചിരിയ്ക്കുകയാണ് താരം. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹാസ് കുക്കു എന്ന ഡാൻസറിനൊപ്പമാണ് ഗ്രേസ് നൃത്തം ചെയ്തത്. ഈ വീഡിയോ ഗ്രേസ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗ്രേസ് നായികാവേഷം അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായ സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഒരു ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഇപ്പോൾ ഗ്രേസ് പ്രധാന കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.