മറ്റൊരു കടവിൽ കുളിസീന്‍ 2 മൂവി ടീസര്‍ കാണാം😍😍😍

ആര്യ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായര്‍ നിര്‍മിച്ച കുളിസീന്‍ 2 എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മിനിസ്‌ക്രീനിലൂടെ തിളങ്ങി ഒടുവില്‍ മലയാള സിനിമയില്‍ സജീവമായ സ്വാസികയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂഡ് ആന്റണി ജോസഫാണ്. 2013 ൽ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച കുളിസീന്‍ എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഷോര്‍ട്ട് ഫിലിം ഹിറ്റായതോടെ അതിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തീരുമാനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.രാഹുല്‍ കെ ഷാജി ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തില്‍ മലയാളസിനിമയിലെ മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, ബോബന്‍ സാമുവല്‍ , മാത്തുക്കുട്ടി , അര്‍ജുന്‍ ഗോപാല്‍, അല്‍ത്താഫ് മനാഫ് എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തില്‍ ഉള്‍പ്പെടുന്നത്. സുമേഷപ്രേക് മധു ആണ് തിരക്കഥ നിര്‍വഹിക്കുന്നത്. ക്യാമറാമാൻ ആയി രാജേഷ് സുബ്രമണ്യൻ എത്തുന്നു. അശ്വിന്‍ കൃഷ്ണ  ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മാര്‍ച്ച് രണ്ടാം വാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പറയപ്പെടുന്നത്.