ആരാധകരെ വിസ്മയിപ്പിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ട്രെയിലർ കാണാം 😍😍😍

ലോകം മുഴുവൻ ആരാധകരുള്ള ഹോളിവുഡ് സിനിമാസീരീസുകളിലൊന്നാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’. ഇതുവരെ പുറത്തിറങ്ങിയ എട്ട് സീരീസുകളും വൻ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പതാം ചിത്രം ഈ വർഷം റിലീസിനായി തയ്യാറെടുത്തിരിയ്ക്കുകയാണ്.  ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ യൂട്യൂബിൽ വൻ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്.‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9’ ട്രെയിലറിന്റെ ഏറ്റവും ആകർഷകമായ ഘടകമായത് ഡബ്ല്യൂഡബ്ല്യൂഇ റെസ്‌ലിങ് താരമായ ജോൺ സീനയുടെ വില്ലൻ കഥാപാത്രത്തിന്റെ സാന്നിധ്യമാണ്. മികച്ച ആക്ഷൻ രംഗങ്ങളാൽ ജസ്റ്റിൻ ലിൻ സംവിധാനം ഇത്തവണയും മികച്ചുനിൽക്കുന്നു. 2020 മെയ് 22ന് ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 5മില്യൺ വ്യൂവേഴ്സാണ് ട്രെയ്‌ലറിനു ലഭിച്ചിരിക്കുന്നത്.