തമിഴ് ചിത്രമായ ആടുകളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് തപ്സി ബാനു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികയായി തപ്സി ഇതിനോടകം മാറിക്കഴിഞ്ഞു. മമ്മൂട്ടിയുടെ നായികയായി ഡബിൾസ് എന്ന ചിത്രത്തിലും തപ്സി അഭിനയിച്ചിരുന്നു. അതിനുശേഷം താരം നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി. ഇപ്പോഴിതാ ഒരു ദൂരയാത്രയിൽ താരത്തിന് ബസ്സിൽ ഉണ്ടായ ഒരു ദുരനുഭവം അഭിമുഖത്തിലൂടെ പങ്കുവെച്ചിരിയ്ക്കുകയാണ്. തന്റെ ശരീരത്തിൽ സ്പര്‍ശിച്ച ഒരാളെ പൊതു സ്ഥലത്ത് വെച്ച് കൈകാര്യം ചെയ്തതിനെ കുറിച്ചാണ് തപ്സി തുറന്നു പറഞ്ഞത്. കരീന കപൂര്‍ ഖാന് അവതരിപ്പിക്കുന്ന റേഡിയോ പരിപാടിയിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഗുരുദ്വാരിലേയ്ക്ക് ഗുരുപുരബിന് പോവുകയായിരുന്ന യാത്രയിലാണ് യാത്രക്കാരൻ താരത്തെ കടന്നുപിടിച്ചത്.
ഒരാള്‍ തന്റെ പുറകില്‍ സ്പര്‍ശിച്ചെന്ന് നടി വ്യക്തമാക്കി. അറിയാതെ സംഭവിച്ചതാകുമെന്നു കരുതി ആദ്യം ക്ഷമിച്ചുവെങ്കിലും പിന്നീട് കാര്യം വ്യക്തമായി.
വീണ്ടും അയാള്‍ അതുതന്നെ ആവർത്തിച്ചു. പിന്നീട് സ്പർശിച്ചപ്പോൾ താൻ മിണ്ടാതിരുന്നില്ലെന്നും അയാളോട് ശക്തമായി തന്നെ പ്രതികരിച്ചെന്നും താരം തുറന്നുപറഞ്ഞു. അയാളുടെ കൈ വിരല്‍ പിടിച്ചു തിരിക്കുകയും പ്രശ്നം വഷളായപ്പോൾ അയാൾ ഓടി രക്ഷപ്പെട്ടുവെന്നും താരം വ്യക്തമാക്കി.