ട്രാൻസ് മലയാളം മൂവിയിലെ പുതിയ വീഡിയോ സോങ് കാണാം😍😍😍

തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേയ്ക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാൻസ്. അൻവർ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് ബാനറിൽ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമൊക്കെയായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇപ്പോൾ ഈ സിനിമയിലെ നൂലുപോയ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Video courtesy:Muzik247
ജാക്സൺ വിജയനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റുകളാണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുക്കിയിട്ടുളളത്.