വീണ്ടും ആരാധകരെ ഞെട്ടിച് ഗ്ലാമർ ലുക്കിൽ ഷോണ്‍! ഫോട്ടോഷൂട്ട് കാണാം😍😍😍

2186

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഷോണ്‍ റോമി. ചിത്രത്തില്‍ ഒരു തനി നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. മോഡലിംഗ് രംഗത്ത് പ്രസിദ്ധയായ ഷോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഷോണ്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കുമുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും മോഡേണും ഹോട്ട് ലുക്കിലുളളതുമായ വസ്ത്രങ്ങൾ ധരിച്ചാണ് പലപ്പോഴും താരം ഫോട്ടോഷൂട്ട് നടത്താറുള്ളത്. ഇത്തവണ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ വസ്ത്രങ്ങള്‍ ധരിച്ചാണ് ഷോണ്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്.സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള ഫോട്ടോ ഷൂട്ടും ഇതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

താരത്തോട് ഇങ്ങനെ ഞെട്ടിക്കല്ലേ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കമന്റ് ഇടുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായി അഭിനയിച്ചതിനു ശേഷം താരത്തിന്റെ ഗംഭീരമായ ഈ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ലൂസിഫറിലും ഒരു പ്രധാന വേഷം ഷോണ്‍ കൈകാര്യം ചെയ്തിരുന്നു . ഈ രണ്ടു സിനിമകളിലുംതന്നെ നാടന്‍ കഥാപാത്രങ്ങളാണ് ഇവരെ തേടിയെത്തിത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേയ്ക്കുളള അരങ്ങേറ്റം കുറിച്ചത്. അനവധി കമന്റുകളും ഷെയറുകളുമാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കാറുളളത്. കില്ലര്‍ ബ്യൂട്ടി എന്നാണ് ആരാധകര്‍ ഷോണിനെ അഭിസംബോധന ചെയ്തു വിളിക്കാറുള്ളത്.