മറിയം വന്ന് വിളക്കൂതി മലയാളം മൂവി കിടിലൻ പ്രൊമോ വീഡിയോ കാണാം 😍😍😍

2384

പ്രേമം സിനിമയിലെ താരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മറിയം വന്ന് വിളക്കൂതി. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ സോംഗ്‌ ഇപ്പോൾ റിലീസ് ചെയ്തിരിയ്ക്കുകയാണ് അണിയറ പ്രവർത്തകർ. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ സിനിമയാണ്. എ. ആര്‍. കെ. മീഡിയ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിച്ച് രാഗം മൂവീസ് ബാനറിൽ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി. എ. ആർ. കെ. മലയാള സിനിമയിലെ സര്‍പ്രൈസ് ഹിറ്റായ ഇതിഹാസയുടെ പ്രൊഡക്ഷൻ ഹൗസാണ്.

ഇതിഹാസയുടെ ക്യാമറാമാൻ സിനോജ് പി അയ്യപ്പനാണ് ഈ സിനിമയുടെയും ക്യാമറാമാൻ. ആർട് ഡയറക്ടർ മനു ജഗത് ആണ്. ആമേൻ, അങ്കമാലി ഡയറീസ് എന്നീ സിനിമകളുടെ മ്യൂസിക് ഡയറക്ടറായ പ്രശാന്ത് പിള്ളയാണ് മറിയം വന്നു വിളക്കൂതിയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മേക്ക് അപ് റോണക്‌സ് സേവിയറും, വസ്ത്രാലങ്കാരം വൈശാഖ് രവിയും നിര്‍വഹിക്കുന്നു. സ്റ്റൈലിസ്റ്റ് അമര-ടീന. ഒകെ കണ്മണി,  ഒ കെ ജാനു, ഗ്യാങ്സ്റ്റർ, ലസ്റ്റ് സ്റ്റോറീസ് എന്നിവയുടെ ആനിമേഷൻ ചെയ്ത സ്റ്റുഡിയോ കോക്കാച്ചിയാണ് ചിത്രത്തിന്റെ ആനിമേഷൻ കൈകാര്യം ചെയ്യുന്നത്.