എന്റെ പ്രണയം നിരസിച്ചവര്‍ പിന്നീട് പ്രണയാഭ്യര്‍ത്ഥനയുമായി വന്നു’!!! വീണ നന്ദകുമാര്‍😂

3891

വ്യക്തി ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന സിനിമയിലെ നായിക വീണാ നന്ദകുമാര്‍.
ചെറുപ്പത്തില്‍ താൻ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു എന്നും അതിനാൽ തന്റെ ആദ്യ പ്രണയങ്ങളെല്ലാം തന്നെ ആ സൗന്ദര്യമില്ലായ്മ കാരണം മുങ്ങിപ്പോവുകയായിരുന്നുവെന്നും വീണ പറയുന്നു. സ്കൂള്‍ ജീവിതത്തിലാണല്ലോ ആണ്‍കുട്ടികളോട് ക്രഷ്, ഇന്‍ഫാക്ച്വേഷന്‍ എന്നൊക്കെ പേരിട്ടു വിളിക്കുന്ന പ്രണയം തോന്നുക. പലരോടും താനത് തുറന്നു പറഞ്ഞപ്പോള്‍ നെഗറ്റീവ് മറുപടിയായിരുന്നു.
ഇനിയും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി പലരോടും ഞാനത് പറയാതെ ഉള്ളില്‍ തന്നെ വച്ചു എന്നാണ് വീണ പറഞ്ഞത്. പ്രണയം നിരസിച്ച പയ്യന്‍ തന്നെ തനിക്ക് പതിനെട്ട് വയസ്സായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പങ്കുവെച്ചു