ബിലാല്‍ ജോണ്‍ കുരിശിങ്കലിനോട് ഇന്നും ആരാധകര്‍ക്കുളള പ്രിയം ഏറെയാണ്. 2007 ല്‍ പുറത്തിറങ്ങിയ ബിഗ്ബിയിലെ മമ്മൂട്ടി കഥാപാത്രമാണ് ബിലാല്‍. അതുകൊണ്ട് തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിലാണ് എല്ലാ മമ്മൂട്ടി ആരാധകരും. ബിലാല്‍ എന്നാണ് ബിഗ്ബിയുടെ രണ്ടാം ഭാഗത്തിനു പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കികൊണ്ട് സംഗീത സംവിധായകന് ഗോപി സുന്ദര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.സംവിധായകന് അമല്‍ നീരദിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ബിലാലിനുവേണ്ടി തങ്ങള്‍ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൂടെ ഉണ്ടാകണമെന്നും ഗോപി സുന്ദര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇതോടെ ബിലാലിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നുളള പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്ന് മമ്മൂക്ക മുൻപേ ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയിരുന്നു. ബിലാല്‍ എന്ന് റിലീസ് ചെയ്യും എന്ന ആരാധകന്റെ ചോദ്യത്തിന് ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്.