ഫഹദ് ഫാസിൽ നായക വേഷമിട്ട് 2018ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ദേവിക സഞ്ജയ്. ആദ്യ സിനിമയിലൂടെ തന്നെ അനവധി പ്രശംസകളാണ് ദേവിക ഏറ്റുവാങ്ങിയത്. എന്നാൽ ഞാന്‍ പ്രകാശന് എന്ന ചിത്രത്തിന് ശേഷം പിന്നീട് താരത്തെ ആരും കണ്ടിട്ടില്ല. ഈ ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം വിസ്മയപ്രകടനം കാഴ്ചവെച്ച ദേവികയ്ക്ക് നിരവധി ആരാധകരാണുള്ളത്.സോഷ്യല്‍ മീഡിയയിലും അത്രത്തോളം സജീവമല്ലാത്ത ദേവികയുടെ വിവരങ്ങള്‍ പിന്നീട് ആരാധകര്‍ ആരുംതന്നെ അറിഞ്ഞതേയില്ല. ഇപ്പോഴിതാ താരം ആരാധകരെ ഞെട്ടിച്ചുകൊണ്ടുളള ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തത്. ഏറെ നാളുകള്‍ക്കു ശേഷമാണ് ദേവികയുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്. അതിനാൽ ചിത്രം കണ്ട ആരാധകര്‍ക്ക് പെട്ടെന്ന് ആരാണിതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. മുഖ പരിചയം കൊണ്ട് പിന്നീടാണ് ആരാധകര്‍ക്ക് ദേവിക തന്നെയാണെന്ന് മനസ്സിലായത്. ഇപ്പോൾ സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.