സൈമ വേദിയിൽ സാനിയ ഇയ്യപ്പന്റെ ഡാൻസ്:വീഡിയോ കാണാം😍😍😍

മഴവിൽ മനോരമ എന്ന ചാനലിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന സാനിയ ഇയ്യപ്പൻ ഇന്ന് മലയാള സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ്.ബാല്യകാലസഖി, അപ്പോത്തിക്കിരി,എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.ചിന്നു എന്ന നായിക വേഷമാണ് ക്യൂനിൽ സാനിയ അവതരിപ്പിച്ചത്.തുടർന്ന് മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലും പ്രധാന വേഷം സാനിയ കൈകാര്യം ചെയ്തിരുന്നു.മോഡലിംഗ് രംഗത്തും സാനിയ ഇയ്യപ്പൻ തന്റെ കഴിവ് തെളിയിച്ചിരിയ്ക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് സൈമ അവാർഡ് വേദിയിൽ സാനിയ അവതരിപ്പിച്ച കിടിലൻ ഡാൻസ് പെർഫോമൻസ് വീഡിയോയാണ്.ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് സാനിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ആ വൈറലായ വീഡിയോ കാണാം.