മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ട്രെയിലർ കാണാം 😍😍😍

5041

ഒപ്പം എന്ന മലയാള ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് പറയുന്നത്. ഫാസിൽ,മധു,സുനിൽ ഷെട്ടി,അർജുൻ സർജ, മഞ്ജു വാര്യർ,കീർത്തി സുരേഷ്,കല്യാണി പ്രിയദർശൻ,പ്രണവ് മോഹൻലാൽ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകൻ തിരുവാണ്.കലാസംവിധാനം സാബു സിറിലും.ചിത്രത്തിന്റെ 75 ശതമാനം ഫിലിം സിറ്റികളിലും ഊട്ടി,രാമേശ്വരം സ്ഥലങ്ങളിൽ ബാകി ഭാഗങ്ങളും ചിത്രീകരിച്ചു.ആന്റണി പെരുമ്പാവൂർ,സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. ട്രെയിലർ കാണാം.


Video Courtesy : Saina Movies