ആർച്ചയായി കീർത്തി സുരേഷ്! മരയ്ക്കാറിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ കാണാം😍😍😍

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ ആയി എത്തുമ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു വലിയ ചിത്രമാണ് മലയാളത്തിൽ ഒരുങ്ങുന്നത്.വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം അയ്യായിരത്തോളം തിയേറ്ററുകളിലാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.ഇപ്പൊൾ ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ആർച്ച എന്ന കഥാാത്രത്തെ അവതരിപ്പിക്കുന്ന കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടത്.
ആക്ഷനും vfx-ഗ്രാഫിക്സ്നും ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയെ ഉയർത്തി പിടിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മാർച്ച് 26ന് ലോകവ്യാപകമായി റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിലെ 90 ശതമാനം തിയേറ്ററുകളില്ലും റിലീസ് ചെയ്യും.കേരളം കണ്ടതിൽ വച്ച് വലിയ ബ്രഹ്മാണ്ഡ റിലീസിന് തന്നെയാണ് ചിത്രം തയ്യാറെടുക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ റിലീസിന് മുമ്പ് ഏറ്റവും കൂടുതൽ പണം ബിസിനസിൽ നേടിയ ചിത്രവും, മലയാളത്തിൽ ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം അങ്ങനെ ഒരുപാട് സവിശേഷതകൾ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഉണ്ട്.