ഗപ്പി സിനിമയിൽ ആമിനയായെത്തി മലയാളിപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നന്ദന വർമ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ പകർത്തിയത് ആഷിക് റഹീം ആണ്. നന്ദന അവസാനമായി അഭിനയിച്ചത് സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്ന ചിത്രത്തിലാണ്. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് ഇവരുടെ മറ്റു സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും ടിക് ടോക്ക് വീഡിയോകളും തന്റെ ഫോളോവേഴ്സിനുമുന്പില് പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആരാധകരാണുള്ളത്.കഴിഞ്ഞ ദിവസം നന്ദന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്കിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. നന്ദനയുടെ ഫോട്ടോകൾകൾക്ക് നിരവധി പേരാണ് അടിപൊളി കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.