മമ്മുട്ടി ചിത്രം ഷൈലോക്കിലെ അടിപൊളി ബാർ സോങ് കാണാം 😍😍😍

വൻവിജയമായി തീർന്ന മാമാങ്കത്തിന് ശേഷം ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രമാണ് ഷൈലോക്ക്. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ജനുവരിയിലേക് മാറ്റുകയായിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.ഷൈലോക്കിലെ കണ്ണേ കണ്ണേ എന്ന ബാർ സോങ് ഇപ്പൊൾ റിലീസ് ചെയ്തു. ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. രാജാധിരാജ,മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഷൈലോക്കിലെ ടീസറുകള്‍ക്കൊപ്പം തന്നെ പോസ്റ്ററുകളും സ്റ്റിൽസുകളും അണിയറപ്രവത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ ചിത്രം നിർമിക്കുന്നത്.

Video courtesy: Goodwill Entertainment