പച്ചമാങ്ങ മലയാളം മൂവി ട്രൈലെർ കാണാം 😍😍😍

ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പും നന്മ തിന്മകളുടെ വിശകലനം ചെയ്യുന്ന കഥാന്തരീക്ഷത്തില്‍ നിർമ്മിക്കുന്ന മലയാള ചിത്രമാണ് പച്ചമാങ്ങ.ജയേഷ് മൈനാഗപ്പള്ളി തിരകഥയും സംവിധാനവും നിർവഹിച്ച ഈ സിനിമയില്‍ പ്രതാപ് പോത്തനാണ് നായകൻ.തെന്നിന്ത്യന്‍ നടി സോനയാണ് നായിക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഫുള്‍മാര്‍ക്ക് സിനിമാ ബാനറില്‍ ജയേഷ് തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ സിനിമ പോള്‍ പൊന്മാണി,ജെഷീദ ഷാജി എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഈ സിനിമയുടെ കഥ ഒരുക്കിയത്.തെനിന്ത്യൻ താരം സോനയെയും പ്രതാപ് പോത്തനെയും കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ജൂനിയർ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കാണാം

Video courtesy: Millenilum Audios