ദിലീപ് ചിത്രം മൈ ബോസ് തമിഴിലേക്ക് ! ട്രൈലെർ കാണാം 😍😍😍

ദിലീപ്–മംമ്ത മോഹൻദാസ് താര ജോഡികൾ ഒന്നിച്ചു അഭിനയിച്ച മലയാളം സൂപ്പർഹിറ്റ് കോമഡി എന്റർടൈനർ ജീത്തു ജോസഫ് ചിത്രം മൈ ബോസ് തമിഴിൽ വരുന്നു.വിമൽ-ശ്രേയ ശരൺ ആണ് തമിഴിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആർ മധേഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പേര് സണ്ടക്കാരി എന്നാണ്.പ്രഭു,സത്യൻ,കെ ആർ വിജയ,ഗീത,രേഖ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളം വേർഷനിലെ ഒട്ടു മിക്ക എല്ലാ രംഗങ്ങളും അതു പോലെ പകർത്തിയിട്ടുണ്ടെന്നാണ് ട്രൈലെർ കാണുമ്പോൾ മനസിലാകുന്നത്.ബോസ് പ്രൊഡക്ഷൻ കോർപറേഷന്റെ ബാനറിൽ ജയബാലൻ ജയകുമാർ,ശർമിള മാൻഡ്രേ എന്നിവർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.അമൃഷ്‌ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആർ ബി ഗുരുദേവാണ്.ട്രൈലെർ കാണാം.