മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താരയെന്ന് ഉണ്ണി മുകുന്ദൻ..!

മലയാളത്തിൻ്റെ മസിലളിയൻ എന്നും മലയാള സിനിമിയുടെ സൂപ്പര്‍മാൻ എന്നെല്ലാം വിളിപ്പേരുള്ള യുവതാരമാണ് നമ്മുടെ ഉണ്ണി മുകുന്ദൻ. മമ്മൂട്ടി നായകനായ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തിയ  താരം മല്ലൂസിങ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. മലയാളസിനിമാ പ്രേമികളുടെ പ്രിയപ്പെട്ട മസിലളിയനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോൾ ഉണ്ണി മുകുന്ദന്‍ നടി അനു സിത്താരയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാണ് അനു സിത്താര എന്നാണ് ഒരു സ്വകാര്യ എഫ്‌.എം. ചാനലിൽ ഉണ്ടായിരുന്ന അഭിമുഖത്തില്‍ താരം പറഞ്ഞത്. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി

അനു അഭിനയിച്ചത് കാണാന്‍ നല്ല രസമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും അടുത്ത ചിത്രം. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് താരം ഈ സിനിമയിൽ എത്തുന്നത്. ഒരു നാട്ടിന്‍പുറത്തുകാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ്  താരം അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങളാൽ സമ്പന്നമായിരിക്കും മേപ്പടിയാൻ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തെപ്പറ്റി വിശദീകരിച്ചത്. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിനുവേണ്ടി മസ്സിലൊക്കെ കളഞ്ഞ് കുടവയറുമായി നില്‍ക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.