തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് കിരണ്‍ റാത്തോഡ്. കമല്ഹാസന്, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങീ മുന്‍നിര നായകന്മാരോടൊപ്പം നായികയായി വേഷമിട്ട കിരണ്‍ മലയാളികള്‍ക്കും ഏറെ പരിചിതയാണ്.മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലും പൃഥ്വിരാജ് ചിത്രമായ മനുഷ്യമൃഗത്തിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച കിരണ്‍ കുറച്ച് കാലമായി സിനിമയില്‍ സജീവമല്ലായിരുന്നു. എന്നാല്‍ 2016 ന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടുളളതാണ് പുതിയ റിപ്പോര്‍ട്ടുകൾ. പുതുവര്‍ഷാഘോഷവേളയിൽ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പൊള്‍ വൈറലായിക്കഴിഞ്ഞു. ചുവപ്പ് നിറത്തിലുള്ള മിനി ഫ്രോക്ക് ധരിച്ച ഗ്ലാമറസ് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.