പ്രതാപ് പോത്തന്‍റെ “പച്ചമാങ്ങ” മലയാളം മൂവി തിയറ്ററിലേക്ക് !!

17437

ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍ നിർമ്മിക്കുന്ന ചിത്രമാണ് പച്ചമാങ്ങ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ പ്രതാപ് പോത്തനാണ് നായകനായെത്തുന്നത്. തെന്നിന്ത്യന്‍ താരമായ സോനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫുള്‍മാര്‍ക്ക് സിനിമാ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ സിനിമ ജെഷീദ ഷാജി, പോള്‍ പൊന്മാണി എന്നിവരാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത്. കുടുംബ ബന്ധങ്ങളും സാധാരണ മനുഷ്യരുടെ  ജീവിതരീതികളുമാണ് പച്ചമാങ്ങയുടെ ഇതിവൃത്തത്തിൽ ഉള്‍പ്പെട്ടിട്ടുള്ളത്. ദാമ്പത്യജീവിതത്തെ വളരെ ഗൗരവമായി സമീപിക്കുമ്പോള്‍ അതിലെ പൊള്ളത്തരങ്ങളെയും ജീവിത മൂല്യങ്ങളെയും ഒരുപോലെ ചിത്രം ഒപ്പിയെടുക്കുന്നു.

പൊതുവെ അശ്ലീല സിനിമകളില്‍ കാണുന്ന രീതിയിലുള്ള ലൈംഗികതയല്ല പച്ചമാങ്ങയിൽ ചിത്രീകരിച്ചിരിക്കുന്നത്. പകരം ക്ലാസിക് സിനിമകളിൽ സൃഷ്ടിച്ച നവഭാവുകത്വമാണ് പച്ചമാങ്ങയിൽ ആവിഷ്ക്കരിക്കുന്നത്. ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതാപ് പോത്തനും സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോനയും കുടുംബജീവിതത്തിന്‍റെ പൊരുത്തക്കേടുകളും സ്നേഹബന്ധങ്ങളുമാണ്  ഈ ചിത്രത്തിലൂടെ കാഴ്ച്ചവെക്കുന്നത്. കുടുംബജീവിതത്തിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന വ്യക്തികളും ഏതാനും സംഭവങ്ങളും ദാമ്പത്യജീവിതത്തിന്‍റെ താളം തെറ്റിക്കുന്നത് ചിത്രം ചൂണ്ടിക്കാട്ടുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കൊടുക്കല്‍വാങ്ങലിന്‍റെയും കണക്കുപറച്ചിലിന്‍റെയും കഥ പറയുന്ന പുതിയകാലത്തിന്റെ ജീവിതരീതികളിലൂടെയും പച്ചമാങ്ങ കടന്നുപോകുന്നുണ്ട്. മലയാളിയുടെ പൊള്ളയായ ജീവിതവും പച്ചമാങ്ങ തുറന്നുകാട്ടുന്നു. അങ്ങനെ തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യന് താരം സോനയും പ്രതാപ് പോത്തനെയും കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു. അഭിനേതാക്കളായ ജിപ്സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരും ബാനര്‍ ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ നിര്‍മ്മാണം ജെഷീദ ഷാജി, പോള്‍ പൊന്മാണി എന്നിവരും, കഥ ഷാജി പട്ടിക്കര, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്യുന്ന ജയേഷ് മൈനാഗപ്പള്ളി, ഛായാഗ്രഹണം ശ്യാംകുമാര്‍, സംഗീതം സാജന്‍ കെ റാം, ഗാനരചനപി.കെ.ഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, കലാസംവിധാനം ഷെബീറലി, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, മേയ്ക്കപ്പ് സജി കൊരട്ടി, അനീസ് ചെര്‍പ്പുളശ്ശേരി, എഡിറ്റിംഗ് വി.ടി.ശ്രീജിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പോള്‍ പൊന്മാണി, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര,അസോസിയേറ്റ് ഡയറക്ടര്‍ ഷെഹിന്‍ ഉമ്മര്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടോമി വര്‍ഗ്ഗീസ്, പി ആര്‍ ഒ പി ആര്‍. സുമേരന്‍, സംവിധാന സഹായികള്‍ കൃഷ്ണകുമാര്‍ ഭട്ട്, പി.ജെ.യദുകൃഷ്ണ, ധര്‍മ്മരാജ് മുതുവറ, അനന്തുപ്രകാശ് എന്നിവരുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പച്ചമാങ്ങ ഫെബ്രുവരി 7 ന് തിയേറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.