മിനിസ്ക്രീൻ പരമ്പരകളിൽ കൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അപ്സര. ഏഷ്യാനെറ്റിൽ അമ്മ, കൈരളിയിലെ ഉള്ളത് പറഞ്ഞാൽ, ഫ്ളവേഴ്സ് ടിവിയിലെ സീത തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അപ്സരക്ക് മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ഈയിടെ ലഭിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തലയെടുപ്പോടെ നിൽക്കുന്ന അനന്തപത്മനാഭനൊപ്പമുള്ള അപ്സരയുടെ പോർട്ട് ഫോളിയോ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് . പ്രശസ്ഥ ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം.