മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണിമായ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് പ്രാച്ചി തെഹ്ലാന്. ഡെല്‍ഹി സ്വദേശിനിയാണ് പ്രാച്ചി. എന്നാൽ ഇപ്പോൾ നടിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കൊണ്ടിരിക്കുകയാണ്.2019 ലെ തന്റെ ഏറ്റവും മികച്ച ചിത്രങ്ങള്‍ എന്ന കാപ്ഷനോടുകൂടി പങ്കുവച്ചിരിക്കുകയാണ് അവ.
അതീവ ഗ്ലാമറസ് ചിത്രങ്ങളിലൂടെയാണ് നടി പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത ഫോട്ടോഷൂട്ടുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവയും തനിക്കേറ്റവും പ്രിയപ്പെട്ടവയുമായ ചിത്രങ്ങളാണ് 2019ന്റെ അവസാനം കുറിച്ചുകൊണ്ട് പ്രാച്ചി സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയതത്.ഇന്ത്യന്‍ നെറ്റ്ബോള്‍, ബാസ്കറ്റ്ബോള്‍ താരമായ പ്രാച്ചി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ആദ്യം അഭിനയരംഗത്തേയ്ക്കെത്തുന്നത്.
പ്രാച്ചി ആദ്യമായി അഭിനയിച്ചത് അര്‍ജാന്‍ എന്ന പഞ്ചാബി ചിത്രത്തിലാണ്. മലയാളത്തിലെ ആദ്യ സിനിമ മമ്മൂട്ടി ചിത്രമായ മാമാങ്കം തന്നെയാണ്.