സണ്ണി വെയ്‌ന്റെ ചെത്തി മന്ദാരം തുളസിയിലെ സോങ് ടീസർ😍😍😍

തമിഴ് ചിത്രമായ 96 ലൂടെ  മനോഹര സംഗീതങ്ങളുമായി തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്‌ടിച്ച പ്രമുഖ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഇപ്പോൾ മലയാളത്തിലേയ്ക്കും എത്തിയിരിക്കുകയാണ്. സണ്ണി വെയ്ൻ നായകനായെത്തുന്ന ചെത്തി മന്ദാരം തുളസി എന്ന ചിത്രത്തിനായി ഗോവിന്ദ് വസന്ത നിർമ്മിച്ച ‘വീഴുമീ ഇളം മഞ്ഞിലായ്’ എന്ന ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത നിമിഷങ്ങൾക്കകംതന്നെ സോങ് ടീസർ വൈറലായി കഴിഞ്ഞു. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ കാമിനി എന്ന ഗാനത്തിനൊപ്പം ഇപ്പോൾ സണ്ണി വെയ്ൻ നായകനായ ഈ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.