ക്യാമറ കണ്ണിലെ കാഴ്ച്ച വിരല്‍ തുമ്പിലെ മാജിക്; അവര്‍ വന്നു അപ്പൂപ്പനും ജോക്കറും

721

ഒരുപാട് നാളത്തെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ ഫോട്ടോഗ്രാഫി ആവിഷ്‌കാരം പുറത്തിറങ്ങി. ‘ജോക്കറും അപ്പൂപ്പനും’ എന്ന പേരില്‍ സമൂഹത്തിന് പുത്തന്‍ സന്ദേശങ്ങള്‍ നൽകുന്നതാണ് ചിത്രങ്ങൾ. ജോക്കറും അപ്പൂപ്പനും ഒന്നിക്കുന്ന 14 ചിത്രങ്ങളിലൂടെയാണ് ഗോകുല്‍ സമൂഹത്തിന്റെ ഇന്നത്തെ ചിത്രം വരച്ചുകാട്ടുന്നതും അതിന് മറുപടി നല്‍കുന്നതും.

സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും, മാഹാത്മ്യവും, വരവും അറിയിക്കാന്‍ ഇക്കൊല്ലവും അപ്പൂപ്പന്‍ എത്തുകയാണെന്ന് കുറിച്ച്‌ കൊണ്ടാണ് ആദ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാലത്തെ അതിജീവിച്ചു ഇവനും എത്തുകയാണ് ഇവനെ കാലം ‘ജോക്കര്‍ ‘ എന്ന് അടയാളപ്പെടുത്തുന്നു ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും അവനെത്തുന്നു ഇതാണ് ജോകറിന് നൽകിയ അഭിമുഖം.

പിന്നീട് ഹെല്‍മെറ്റ് ധരിക്കണം എന്ന സന്ദേശവും, ഡല്‍ഹിലെ വായു മലിനീകരണത്തെ ഓര്‍മ്മിപ്പിച്ച്‌ മരങ്ങള്‍ നട്ടുവളര്‍ത്താനും അപ്പൂപ്പനും ജോക്കറും നമ്മളെ പഠിപ്പിക്കുന്നു. റോഡിലെ കുഴികൾ അപകടങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയും ഫോട്ടോകളില്‍ വ്യക്തമാക്കുന്നുണ്ട്. മയക്കുമരുന്നിനും മറ്റ് ദുശ്ശീലങ്ങളുടെ പിറകെ പോകുന്ന കുട്ടികള്‍ക്ക് നല്ല സന്ദേശം പകരുന്ന ചിത്രങ്ങൾ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവരെയും അപ്പൂപ്പനും ജോക്കറും വെറുതേ വിടുന്നില്ല.




ഓരോ മനുഷ്യന്റെ ഉള്ളിലുമുണ്ട് ഒരു ജോക്കര്‍ എന്നും അവന്‍ ചിരിപ്പിക്കും ഗതികെട്ടാല്‍ അവന്‍ പ്രതികരിക്കുമെന്നും ഗോകുല്‍ കുറിച്ചു. ഈ ‘അപ്പൂപ്പന്‍’ കാലത്തിന്റെ പ്രതീകമാണെന്നും, എപ്പോള്‍ വേണമെങ്കിലും പ്രതികരിക്കും അതുറപ്പ്, ഒരു തിരിച്ചു വരവ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും, പ്രതീക്ഷയുടെ ചിറകടിയൊച്ചകള്‍ വിദൂരമല്ലെന്നും കുറിച്ചാണ് ഗോകുല്‍ അവസാന ചിത്രവും പങ്കുവെച്ചിരിക്കുന്നത്.