ചെമ്മീന്‍ വാഴയിലയിൽ പൊള്ളിച്ചത്😋😋😋

ആവശ്യമായ ചേരുവകള്‍:
ചെമ്മീന്‍-1/2 കിലോ, മുളകുപൊടി-1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി-1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്, ചെറുനാരങ്ങാനീ.മസാലച്ചേരുവകൾ:സവാള-1 എണ്ണം, തക്കാളി-1 എണ്ണം, വെളുത്തുള്ളി-1 ടീസ്പൂണ്‍, ചെറുള്ളി-15 അല്ലി, പച്ചമുളക്-4, ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍, കടുക്-1/4 ടീസ്പൂണ്‍, ഉലുവ-1/4 ടീസ്പൂണ്‍, മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍, മുളകുപൊടി-1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി-1/4 ടീസ്പൂണ്‍ , കുരുമുളകു ചതച്ചത്-1/2 ടീസ്പൂണ്‍, തേങ്ങാപ്പാല്‍-1/2 കപ്പ്, ഉപ്പ്, കറിവേപ്പില.

തയ്യാറാക്കുന്ന  വിധം:
ചെമ്മീൻ കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്,ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് അര മണിക്കൂര്‍ നേരത്തേയ്ക്ക് മാറ്റി വെയ്ക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കുഴച്ചു വെച്ച ചെമ്മീന്‍ വറുത്തു കോരിവെയ്ക്കുക. ഇതേ പാനില്‍ തന്നെ വീണ്ടും ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും  ഇടുക. രണ്ടും പൊട്ടിതുടങ്ങുമ്പോൾ അതിലേക്ക് ചതച്ച ഇഞ്ചി-വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോൾ ചെറുള്ളിയും തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി വാടിത്തുടങ്ങിയാൽ മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കാം. മസാല മൂത്തുതുടങ്ങിയാല്‍ ചെമ്മീന്‍ വറുത്ത് വെച്ചത് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കുരുമുളകു ചതച്ചത് ചേര്‍ത്ത് ഇളക്കി കൊടുക്കുക. പിന്നീട് തേങ്ങാപ്പാൽ ഒഴിച്ചു വറ്റിച്ചെടുക്കുക. തേങ്ങാപാൽ ചെമ്മീനില്‍ പിടിച്ചു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെക്കാം. ചെമ്മീന്‍ പൊളിച്ചത് തയ്യാര്‍.

Leave a Comment

Your email address will not be published.